India - 2024

സ്വവർഗ വിവാഹ ഹര്‍ജ്ജി ഭരണഘടന ബെഞ്ചിന്: ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും

പ്രവാചകശബ്ദം 14-03-2023 - Tuesday

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി.ഹർജിക്കാർ ഉയർത്തുന്ന വിഷയത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നതിനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിദഗ്ധ പരിശോധനയ്ക്കു വിടുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും. വാദം തൽസമയം ലഭ്യമാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. സ്വവര്‍ഗ്ഗ വിവാഹം കുടുംബ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിന്നു. ധാര്‍മ്മികത ഉയര്‍ത്തിപിടിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കത്തോലിക്ക സഭയും സ്വാഗതം ചെയ്തിരിന്നു.


Related Articles »