India - 2024

മലങ്കര കത്തോലിക്ക സഭയില്‍ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും നിയമിച്ചു

12-03-2023 - Sunday

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയിൽ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. തിരുവനന്തപുരം മേജർ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർക്കി ആറ്റുപുറത്തും അടൂർ വൈദിക ജില്ലയിൽ വയല ഇടവക വികാരി ഫാ. ജോൺ കാരവിളയുമാണ് പുതിയ കോർഎപ്പിസ്കോപ്പാമാർ.

കൊട്ടാരക്കര വൈദിക ജില്ലാ വികാരി ഫാ. ഗീവർഗീസ് നെടിയത്തും ദൈവദാസൻ മാർ ഈവാനിയോസ് കബർ ചാപ്പലിന്റെ ആധ്യാത്മിക പിതാവ് ഫാ. ഫിലിപ്പ് ദയാനന്ദ് എന്നിവരാണ് പുതിയ റമ്പാന്മാർ. കോർ എപ്പിസ്കോപ്പാമാരായി നിയമിതരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് പത്തനംതിട്ട ജില്ലയിൽ മുള്ളനിക്കാട് സ്വദേശിയാണ്. 1985-ൽ തി രുവനന്തപുരം അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ വികാരിയായും കൊട്ടാരക്കര വൈദിക ജില്ലാ വികാരിയായും സേവനമനുഷ്ഠിച്ചു.

ഫാ. ജോൺ കാരവിള കൊല്ലം ജില്ലയിൽ പുത്തൂർ സ്വദേശിയാണ്. 1983-ൽ തിരുവനന്തപുരം അതിരൂപതയ്ക്കു വേണ്ടി വൈദിക പട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ ശു ശ്രൂഷ ചെയ്തു. ഇപ്പോൾ മേജർ അതിരൂപതാ ലീജിയൻ ഓഫ് മേരി ഡയറക്ടറും, അടുർ വൈദിക ജില്ലയിലെ വയല, കിഴക്കുപുറം ഇടവക വികാരിയുമാണ്. റമ്പാനായി നിയമിതനായ ഫാ. ഗീവർഗീസ് നെടിയത്ത് ആലപ്പുഴ ജില്ലയിൽ ചെറിയ നാട് സ്വദേശിയാണ്. 1987ൽ തിരുവനന്തപുരം അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ വികാരിയായും അടൂർ, കൊട്ടാരക്കര, തിരുവനന്തപുരം എന്നീ വൈദിക ജില്ലകളുടെ വികാരിയായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ കൊട്ടാരക്കര കിഴ ക്കേതെരുവ്, നടുകുന്ന് ഇടവകകളുടെ വികാരിയാണ്.

ഫാ. ഫിലിപ്പ് ദയാനന്ദ് മലപ്പുറം ജില്ലയിൽ ഇടക്കര സ്വദേശിയാണ്. 1978ൽ വെല്ലൂർ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് തിരുവനന്തപുരം അതിരൂപതയിൽ കന്യാകുമാരി ജില്ലയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. മാർത്താണ്ഡം രൂപത രൂപീകരണത്തിനു ശേഷം തിരുവനന്തപുരം മേജർ അതിരൂപത യിൽ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിലെ കബർ ചാപ്പലിൽ തീർത്ഥാടകരുടെ ആത്മീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.


Related Articles »