India - 2024

വിശുദ്ധവാരത്തിലെ പ്രധാന ദിനങ്ങളിലും പ്രവര്‍ത്തി ദിനമാക്കി; സര്‍ക്കാരിന് തുറന്ന കത്തുമായി കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 05-04-2023 - Wednesday

കൊച്ചി: വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കിയ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്. ദു:ഖവെള്ളി, പെസഹാ വ്യാഴം ദിനങ്ങൾ ജീവനക്കാർക്ക് പ്രവർത്തി ദിനമാക്കി സർവ്വേ വകുപ്പിൽ പല ജില്ലകളിലും ഉത്തരവിറങ്ങിയിരിക്കുന്നത് വിശുദ്ധ ദിവസങ്ങളുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള കുത്സിത ശ്രമമായേ കാണാൻ സാധിക്കൂവെന്ന്‍ കത്തോലിക്ക കോൺഗ്രസ് തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.

നിരീശ്വരത്വം വളർത്താനുള്ള ഇത്തരം വളഞ്ഞ വഴികൾ ഒരു സർക്കാരിന് ഭൂഷണം അല്ല എന്ന് അറിയിക്കട്ടെ. മത വിശ്വാസങ്ങളെ നിസാരവൽക്കരിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സർക്കാർതന്നെ കൂട്ടു നിന്നാൽ ശക്തമായ പ്രതിഷേധങ്ങളെ സർക്കാരിന് നേരിടേണ്ടി വരും. വിശുദ്ധ വാരത്തിലെ വിശുദ്ധ ദിവസങ്ങൾ പ്രവർത്തി ദിനമാക്കാൻ ഉള്ള ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.


Related Articles »