News - 2024

അമ്മമാരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് പാപ്പ

പ്രവാചകശബ്ദം 16-05-2023 - Tuesday

വത്തിക്കാന്‍ സിറ്റി: മാതൃദിന വേളയില്‍ ലോകമെമ്പാടുമുള്ള അമ്മമാരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മെയ് പതിനാലാം തിയതി ഞായറാഴ്ച പല രാജ്യങ്ങളും വിവിധ രീതികളില്‍ മാതൃദിനം കൊണ്ടാടിയപ്പോള്‍ ഫ്രാൻസിസ് പാപ്പ എല്ലാ അമ്മമാരെയും പരിശുദ്ധ കന്യകാമറിയത്തെ ഭരമേൽപ്പിച്ചുക്കൊണ്ട് മാതൃദിന ആശംസകൾ നേർന്നു. അമ്മമാരെ നന്ദിയോടെ അനുസ്മരിക്കാൻ ഫ്രാൻസിസ് പാപ്പ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

കൂടെയുള്ളവരും സ്വർഗത്തിൽ പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും സ്നേഹത്തോടെയും സ്മരിക്കാമെന്നും അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. "നമ്മോടൊപ്പമുള്ളവരും സ്വർഗ്ഗത്തിലേക്ക് പോയവരുമായ എല്ലാ അമ്മമാരെയും നന്ദിയോടെയും വാത്സല്യത്തോടെയും നമുക്ക് അനുസ്മരിക്കാം, നമുക്ക് അവരെ യേശുവിന്റെ അമ്മയായ മറിയത്തെ ഏൽപ്പിക്കാമെന്നും'' പാപ്പ കൂട്ടിച്ചേര്‍ത്തു. ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായ വിശ്വാസികളോടും തീർത്ഥാടകരോടും എല്ലാ അമ്മമാർക്കും വേണ്ടി കരഘോഷം മുഴക്കാനും ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരിന്നു.

More Archives >>

Page 1 of 844