India - 2024

വൈദികർക്കും സന്യസ്തർക്കുമായി അഖില കേരളാടിസ്ഥാനത്തിൽ ഗാനാലാപന മത്സരം

19-05-2023 - Friday

തൃശൂർ: 'ദൈവദൂതർ പാടുന്നു' എന്ന പേരിൽ വൈദികർക്കും സന്യസ്തർക്കുമായി അഖിലകേരളാടിസ്ഥാനത്തിൽ ഗാനാലാപന മത്സരവുമായി കലാസദൻ. ക്രിസ്ത്യൻ സമൂഹത്തിലെ ഏതു വിഭാഗത്തിലുമുള്ള വൈദികർക്കും സന്യാസിനിമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായും, ഫിനാലെ വാദ്യോപകരണ പിന്നണിയോടെ പ്രഗലത്ഭ ജൂറിയുടെ വിലയിരുത്തലോടൊപ്പം ലൈവായും സംഘടിപ്പിക്കും. വിജയികൾക്ക് ദൈവദാസൻ കനിസിയൂസ്, മാർ കുണ്ടുകുളം, ലെസ്ലി പീറ്റർ എന്നിവരുടെ പേരിൽ ഓരോ വിഭാഗത്തിലും 20,000, 10,000, 5,000 രൂപ വീതമുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകും.

ഓൺലൈൻ ഓഡിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ പത്തിനുമുമ്പ് ജേക്കബ് ചെങ്ങലായ്, കൺവീനർ, കലാസദൻ, പാസ്റ്ററൽ സെന്റർ, തൃശൂർ, 680005 എന്ന വിലാസത്തിലോ 9847136627, 9567836306 എന്നീ വാട്സ് ആപ്പ് നമ്പരുകളിലോ kalasadanthrissur@gmail.com എന്ന ഇ-മെയിലിലോ പേരും വയസും ഫോൺ നമ്പരും വിലാസവും സഹിതം രജിസ്റ്റർ ചെയ്യാവുന്നതാണ്.

More Archives >>

Page 1 of 526