India - 2024
വലിയ കുടുംബങ്ങളുടെ സംഗമം 'ല്ഹായിം മീറ്റ് -2023' നാളെ
പ്രവാചകശബ്ദം 27-05-2023 - Saturday
തൃശൂർ: അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം 'ല്ഹായിം മീറ്റ് -2023' നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് തൃശൂർ വ്യാകുലമാതാവിൻ ബസലിക്കയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കുന്ന ദിവ്യബലിയോടെ പരിപാടി ആരംഭിക്കും. തുടർന്ന് 3.30 ന് ബസലിക്ക ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, അതിരൂപത പ്രസിഡന്റ് രാജൻ ആന്റണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റജീന, സീറോ മലബാർ പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ ഷിന്റോ മാത്യു, ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. ജീവന്റെ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികകളെ ചടങ്ങിൽ ആദരിക്കും.