News - 2025

ഒഡീഷ ട്രെയിന്‍ അപകടം; താങ്ങും തണലുമായി ബാലസോർ കത്തോലിക്ക രൂപത

പ്രവാചകശബ്ദം 05-06-2023 - Monday

ബാലസോർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് കൈത്താങ്ങായി ബാലസോർ കത്തോലിക്ക രൂപത. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ ബാലസോർ രൂപതയുടെ നേതൃത്വത്തില്‍ രാത്രിയിൽ തന്നെ മെഡിക്കൽ സഹായം അടക്കമുള്ളവയുമായി സംഭവ സ്ഥലത്തു സജീവമായി. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതി ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ അടക്കം ചെയ്തു നൽകാനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവർക്ക് ഭക്ഷണവും വെള്ളവും മറ്റ് സഹായവും ലഭ്യമാക്കുവാനും രൂപത ടീം ശ്രദ്ധിച്ചിരിന്നു. ഇതിനിടെ ആശുപത്രിയുടെ ഡയറക്ടർ ഫാ. പീറ്ററും, ഏതാനും സന്യാസിനികളും അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

പരിക്കേറ്റവരെ പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സഹായിക്കാനായി രൂപതയുടെ തന്നെ കീഴിലുള്ള ബാലസോർ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ ജീവനക്കാരെയും, സന്നദ്ധപ്രവർത്തകരെയും അയച്ചുവെന്നതും ശ്രദ്ധേയമായി. ഇപ്പോഴും രൂപതയുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതിനിടെ ട്രെയിൻ അപകടത്തിൽ മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടും, പരിക്കേറ്റവരോടും അദ്ദേഹം അനുശോചനം അറിയിച്ചു.

നേരത്തെ ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലിടിച്ചതാണ് അപകടത്തിന്റെ ആരംഭം. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചത്. ദുരന്തത്തില്‍ 288 പേര്‍ മരണമടയുകയും, ആയിരത്തിഇരുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Tag: Odisha train accident: Balasore diocese plunges into relief works Catholic News, Desecration, St. Peter's Basilica, Archpriest of St. Peter's Basilicamalayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 850