News - 2024

പരസഹായത്തോടെയുളള ആത്മഹത്യ ബില്ലിന് ഇനി ദിവസങ്ങൾ മാത്രം; ശക്തമായി പ്രതികരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്

അഗസ്റ്റസ് സേവ്യർ 03-09-2015 - Thursday

പരസഹായത്തോടെയുളള ആത്മഹത്യ നിയമ വിധേയമാക്കാനുള്ള ബീൽ ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കെ, കത്തോലിക്കർ തങ്ങളുടെ MP- മാരെ നേരിൽ കണ്ട് ഈ വിഷയത്തിലുള്ള ക്രിസ്തീയ വീകാരം അവരെ ധരിപ്പിക്കണമെന്ന് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് ആവശ്യപ്പെട്ടു.

ഈ മാസം 11- വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്.

"അങ്ങനെയൊരു നിയമം മനുഷ്യജീവന്റെ മൂല്യം ചോർത്തിക്കളയും. അത് തടയാൻ നമുക്കാവുന്നത് ചെയ്യണം" ഒരു പത്രകുറിപ്പിൽ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പറഞ്ഞു.

പരസഹായത്തോടെ നടത്തുന്ന ഈ ഹത്യ ആത്മഹത്യയായിരിക്കില്ല, കൊലപാതകമായിരിക്കുമെന്ന് കർദ്ദിനാൾ ചൂണ്ടികാട്ടി.

അദ്ദേഹം തുടർന്നു പറയുന്നു, "മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപമാണ്. എല്ലാ മനുഷ്യജീവിതത്തിന്റെയും വില ഒന്നു തന്നെയാണ്.(ഉൽപ്പത്തി: 1:27) മാരകമായ മരുന്നുകൾ കൊടുത്ത്, മാറാരോഗികൾക്ക് സ്വയം ഹത്യ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ഡോക്ടർമാരെ അനുവദിക്കുന്നത്, ക്രൈസ്തവ മൂല്യങ്ങളുടെ നിഷേധമാണ്."

'അത് മനുഷ്യമഹത്വത്തിന്റെ നിഷേധമാണ്, അത് വൈദ്യശാത്രത്തിന്റെ പരിശുദ്ധിയുടെ നിഷേധമാണ്. ആത്മഹത്യയ്ക്ക് സഹായിക്കുന്നയാളും ആത്മഹത്യ ചെയ്യുന്നയാളും ഒരേ പോലെ അധമരായി മാറുന്നു. അത് കൊലപാതകം തന്നെയായിരുന്നു"

"യുക്തിസഹമായ ഒരു തീരുമാനമെടുത്ത് സമ്മർദ്ദരഹിതമായ ഒരന്തരീക്ഷത്തിൽ ജനസഭയിലെ പ്രതിനിധികൾക്ക് വോട്ടു ചെയ്യാനുളള അവസരമുണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മരണാസന്നരായ രോഗികൾ സമൂഹത്തിനാവശ്യമില്ലാത്ത ഭാരമാണ് എന്ന രീതിയിൽ, പരസഹായത്തോടെയുളള ആത്മഹത്യ നിയമ വിധേയമാക്കാൻ ശ്രമിക്കുന്നതിനു പകരം, രാജ്യത്ത് കൂടുതൽ 'പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ' തുടങ്ങുകയാണ് വേണ്ടത് എന്ന് അദ്ദേഹം ഭരണകൂടത്തെ ഓർമ്മിപ്പിച്ചു.

ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓൺലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക.

സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക.

ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form