India - 2024

ഏകീകൃത സിവിൽ കോഡ്: മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം

പ്രവാചകശബ്ദം 04-07-2023 - Tuesday

കാക്കനാട്: ഏകീകൃത സിവിൽ കോഡിനെ സീറോമലബാർസഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും സീറോമലബാർസഭ പി.ആർ.ഒ.യും മീഡിയാ കമ്മിഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി വ്യക്തമാക്കി.


Related Articles »