News

പപ്പ ചരലിൽ മുട്ടുകുത്തിയായിരുന്നു പ്രാർത്ഥന, രോഗിണിയായപ്പോഴും അമ്മ മുറുകെ പിടിച്ചത് ജപമാല: മനസ്സ് തുറന്ന് വൈറല്‍ പ്രസംഗത്തിലെ നവവൈദികന്‍

പ്രവാചകശബ്ദം 12-07-2023 - Wednesday

കൊച്ചി: പൗരോഹിത്യ വഴിത്താരയിൽ മാര്‍ഗ്ഗദീപമായത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണെന്ന് വൈറൽ വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ യുവ വൈദികൻ. തിരുപ്പട്ട സ്വീകരണ വേളയില്‍ നിറകണ്ണുകളോടെ രോഗിയായ മാതാവിനെ കുറിച്ച് വിവരണം നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധ നേടിയ ഫാ. എഫ്രേം കുന്നപ്പള്ളി ജൂലൈ 4 ഉപ്പുതറ സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തില്‍ മിയാവോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്.

പപ്പയുടെയും അമ്മയുടെയും ജീവിതരീതിക്കൊണ്ട്, ആത്മീയത കൊണ്ടാണ് വൈദികന്‍ ആയതെന്നും അത് സാക്ഷ്യപ്പെടുത്തണമെന്ന് വിചാരിച്ചതിനെ തുടര്‍ന്നാണ് കൃതജ്ഞത പ്രസംഗത്തില്‍ വികാരനിര്‍ഭരിതനായി സംസാരിച്ചതെന്നും ഫാ. എഫ്രേം കുന്നപ്പള്ളി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു.

ദൈവം വിളിച്ചിട്ടുണ്ടെങ്കിൽ ഒരാൾ പുരോഹിതനായിരിക്കുമെന്നുള്ളതിന്റെ തുറന്ന സാക്ഷ്യമാണ് തന്റെ തിരുപ്പട്ടം. വളരെ സഹനങ്ങളിലൂടെ നടന്നാണ് ഈ പൗരോഹിത്യത്തിൽ എത്തിയിരിക്കുന്നത്. അതിന് പപ്പയുടെയും അമ്മയുടെയും ജപമാല പ്രാർത്ഥന തന്നെയാണ് പിന്തുണയായിട്ടുള്ളത്. ആദ്യ കാലങ്ങളിൽ ഭദ്രാവതി രൂപതയിലും, പിന്നീട് അദിലാബാദ് രൂപതയിലും പിന്നെ സൊസൈറ്റി ഓഫ് മിഷണറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലും അംഗമായി. രാത്രി 3 മണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലുമായിരുന്നു. അതും പപ്പ ചരലിൽ മുട്ടുകുത്തി കൈവിരിച്ച് പിടിച്ചായിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. മൂന്നരവര്‍ഷമായി അമ്മ രോഗിണിയാണ്. വൃക്ക തകരാറിലായി വയ്യാതായി പോയപ്പോഴും അമ്മ ജപമാല മുറുകെ പിടിക്കുമായിരുന്നു.

പപ്പ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ആയിരിന്നെങ്കിലും അമ്മയുടെ രോഗാവസ്ഥയില്‍ സാമ്പത്തികമായ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. ചികിത്സാര്‍ത്ഥം ലോണ്‍ വരെ എടുത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ ആത്മീയത എനിക്കു വലിയ ബലമായിരിന്നു.

അവരുടെ ത്യാഗം കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ വികാരനിര്‍ഭരിതമാകുകയായിരിന്നുവെന്നും അത് വൈറലാകുമെന്ന് പ്രതീക്ഷിച്ചിരിന്നില്ലായെന്നും ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ ആദ്യ വിർച്വൽ സംഘടനയായ കാർളോ ആർമിയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ഫാ. എഫ്രേം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 861