News - 2025

സാമൂഹ്യ മാധ്യമങ്ങളിലൂടെ ബ്രസീലിനു വേണ്ടി ജപമാല യജ്ഞവുമായി കോൺഗ്രസ് അംഗം

പ്രവാചകശബ്ദം 19-07-2023 - Wednesday

സാവോ പോളോ: ബ്രസീലിലെ നാഷ്ണൽ കോൺഗ്രസിന്റെ അധോസഭയായ ചേമ്പർ ഓഫ് ഡെപ്യൂട്ടീസ് അംഗം ക്രിസ്റ്റിൻ ടോണിയേറ്റോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രാജ്യത്തിനു വേണ്ടിയും, ജീവനുവേണ്ടിയും ജപമാല യജ്ഞത്തിന് തുടക്കമിട്ടു. ജൂലൈ പതിനേഴാം തീയതി ആരംഭിച്ച ജപമാല യജ്ഞം ഓഗസ്റ്റ് മൂന്നാം തീയതി വരെ നീളും. ഇതിനിടയ്ക്ക് 14 തവണ ഇൻസ്റ്റഗ്രാം പേജിലൂടെ ക്രിസ്റ്റിൻ ടോണിയേറ്റോ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടുകൂടിയാണ് ഓരോ തവണത്തെയും ജപമാല പ്രാർത്ഥന അവസാനിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലരും പ്രാർത്ഥനയ്ക്ക് പ്രഥമ സ്ഥാനം നൽകാറില്ലെന്നും അതിനാലാണ് പ്രാർത്ഥനയിൽ ഒരുമിക്കാനായി ബ്രസീലിലെ ജനതയോട് ആഹ്വാനം ചെയ്തുകൊണ്ട് താൻ ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് ടോണിയേറ്റോ എസിഐ ഡിജിറ്റൽ എന്ന മാധ്യമത്തോട് പറഞ്ഞു.

ബ്രസീലിൽ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ഇടതുപക്ഷ നിലപാടുകൾ ഉള്ള സോഷ്യലിസം ആൻഡ് ലിബറൽ പാർട്ടി സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഈ ജപമാല പ്രാർത്ഥന നടക്കുന്നതെന്ന് ടോണിയേറ്റോ വിശദീകരിച്ചു. 'ആർഗുമെന്റ് ഫോർ ബ്രീച്ച് ഓഫ് ഫണ്ടമെന്റൽ പ്രസപ്റ്റ് 442' എന്ന പേരിലാണ് പാർട്ടി നൽകിയ കേസ് അറിയപ്പെടുന്നത്. 12 ആഴ്ചവരെ ഭ്രൂണഹത്യ നടത്താൻ അനുവാദം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തിൽ മുട്ടിമേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ക്രിസ്റ്റിൻ ടോണിയേറ്റോ കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ കത്തോലിക്ക വിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പ്രോലൈഫ് നേതാവാണ് ക്രിസ്റ്റിൻ ടോണിയേറ്റോ. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ബ്രസീലില്‍ വിശ്വാസത്തിന് വേണ്ടി ശക്തിയുക്തം നിലനില്‍ക്കുന്ന നിരവധി നേതാക്കളുണ്ട്.

Tag: eputy organizes live Rosary prayer "for Brazil and for life", malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 863