India - 2024

മണിപ്പൂരിൽ യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നത്: ആന്റോ അക്കരയുടെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 27-07-2023 - Thursday

തൃശൂർ: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ ജനാധിപത്യത്തിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നതെന്നതെന്നും മാധ്യമപ്രവർത്തകനായ ആന്റോ അക്കര. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ “മണിപ്പുർ, വംശഹത്യയുടെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മണിപ്പുരിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചകൾ പ്രദർശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്ധമാലിലെ ക്രൈസ്തവ വംശഹത്യ പുറം ലോകത്തെ അറിയിച്ചു ആഗോള ശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകനാണ് ആന്‍റോ അക്കര.

“പച്ചക്കള്ളമാണു സംഘപരിവാർ പ്രചരിപ്പിക്കുന്നത്. 247 പള്ളികൾ അടിച്ചുതകർത്തു. നിരവധിപേരെ പച്ചയ്ക്ക് കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായി. കേള്‍ക്കുമ്പോൾ ഞെട്ടിപ്പോകുന്ന സംഭവങ്ങളാണ് സംഘപരിവാറിന്റെ അജൻഡയിൽ അരങ്ങേറുന്നത്. പട്ടാളത്തെപ്പോലും നോക്കുകുത്തിയാക്കിയാണു കലാപം അരങ്ങേറുന്നത്. പോലീസുകാർ തന്നെ കലാപകാരികൾക്ക് തോക്കുകൾ എടുത്തു നൽകുകയായിരുന്നു.

ക്രൈസ്തവർക്ക് അത്താണിയാകേണ്ട ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻപോലും ബിജെപിക്കാരനാണ്. ഉഡുപ്പിയിൽ ബലാത്സംഗം നടന്നുവെന്ന് പറയുമ്പോഴേക്കും നടപടിയെടുക്കാൻ പുറപ്പെടുന്ന ദേശീയ വനിതാ കമ്മീഷൻ മണിപ്പുരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു നഗ്നരാക്കി നടത്തിയതിനെ സംബന്ധിച്ച് അനങ്ങുന്നില്ല. അവർക്കു പരാതി കിട്ടിയിട്ടില്ലെന്നാണു മറുപടി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ദയനീയാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. മണിപ്പൂരിലെ ക്രിസ്ത്യാനിയായ മന്ത്രിയെ ആക്രമിച്ചിട്ടുപോലും മുഖ്യമന്ത്രി അനങ്ങുന്നില്ല. ഇപ്പോഴും ഈ മന്ത്രി ഡൽഹിയിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നിറങ്ങുമ്പോഴായിരുന്നു ആക്രമണം.ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആസൂത്രിതമായ കലാപമാണു സംഘപരിവാർ മണിപ്പുരിൽ നടത്തിവരുന്നതെന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടു. ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും ഒന്നുമറിയാത്തതുപോ ലെ ദേശീയ കമ്മീഷനുകളും പ്രധാനമന്ത്രിയും മൗനം പാലിക്കുമ്പോൾ അതി നുപിന്നിലുള്ള ലക്ഷ്യം എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുകയാണെന്നും ആന്റോ അക്കര വ്യക്തമാക്കി. തൃശൂർ ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാ ണു പരിപാടി സംഘടിപ്പിച്ചത്. ഡോ. വിനോദ് ചന്ദ്രൻ, പി.സി. ഉണ്ണിച്ചെക്കൻ, ടി.ആർ. രമേഷ്, പി.കെ. വേണുഗോപാൽ, കെ.എ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »