India - 2024

ആർച്ച് ബിഷപ്പ് സിറിൽ വാസിലിനോട് മാപ്പപേക്ഷിച്ചും സഭയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമ്മേളനം

28-08-2023 - Monday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഐക്യദാർഢ്യ സ്നേഹ സംഗമം എറണാകുളം ടൗൺഹാളിൽ നടത്തി. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ ചിലർ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്ത തെറ്റുകൾക്കെതിരേ മാപ്പപേക്ഷിച്ചും പരിശുദ്ധ പിതാവിനോടും സീറോമലബാർ സഭയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സമ്മേളനം നടത്തിയത്. മാർപാപ്പയോടുള്ള ആദരസൂചകമായി പേപ്പൽ പതാക വീശി വിശ്വാസികൾ ഐക്യപ്രതിജ്ഞയെടുത്തു.

സമ്മേളനം തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. എറണാകുളം ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തോട്ടുപുറം, ചെറിയാൻ കവലക്കൽ, കുര്യൻ അത്തിക്കളം, അഡ്വ. തോമസ് തളനാനി, എം.ടി. ജോസ്, സീലിയ ആന്റണി, എൽ. ഔസേഫ് , റെജി ഇളമത, ജൈനമ്മ ജോസ്, ജോമോൻ ആരക്കുഴ, സേവ്യർ മാടവന, ജോസഫ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.


Related Articles »