News - 2025
ലണ്ടൻ നഗരത്തെ ഇളക്കി മറിച്ച് ആയിരങ്ങളുടെ പ്രോലൈഫ് റാലി
പ്രവാചകശബ്ദം 06-09-2023 - Wednesday
ലണ്ടന്‍: ജീവന്റെ മഹത്വവും കത്തോലിക്ക വിശ്വാസവും പ്രഘോഷിച്ച് ലണ്ടൻ നഗരത്തിനെ ഇളക്കി മറിച്ച് 'മാർച്ച് ഫോർ ലൈഫ്' റാലി. ശനിയാഴ്ച നടന്ന ഒന്‍പതാമത് വാർഷിക പ്രോലൈഫ് റാലിയില്‍ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു. വെസ്റ്റ്മിൻസ്റ്റർ നഗരത്തിലൂടെ നീങ്ങിയ റാലി ഹൗസ് ഓഫ് പാർലമെന്റിലാണ് അവസാനിച്ചത്.
ദൈവമാതാവിന്റെ തിരുസ്വരൂപങ്ങള്‍ ഉയര്‍ത്തിയും ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന ഗാനങ്ങൾ പാടിയും പ്രോലൈഫ് ബാനറുകൾ കരങ്ങളിൽ ഉയർത്തിപിടിച്ചുമാണ് ആയിരങ്ങള്‍ നടന്നു നീങ്ങിയത്. 1967 ലെ അബോർഷൻ ആക്ടിലൂടെയാണ് ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്‌ലൻഡിലും ഭ്രൂണഹത്യ നിയമവിധേയമായി മാറിയത്. 2021ൽ സർക്കാർ കണക്കനുസരിച്ച് 214,256 ഭ്രൂണഹത്യകളാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി നടന്നത്.
The March4Life 2023 has begun! #March4LifeUK #Abortion #UK #Prolife #London pic.twitter.com/NGweKM7nTT
— March4LifeUK (@March4LifeUK) September 2, 2023
2022ൽ സ്ത്രീകൾക്ക് സ്വന്തം വീടുകളിൽവെച്ച് തന്നെ മരുന്ന് ഉപയോഗിച്ച് ഭ്രൂണഹത്യ നടത്താൻ അനുവാദം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയിരുന്നു. ഭ്രൂണഹത്യയുടെ അനന്തരഫലങ്ങൾ മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നതിൽ മാർച്ചിൽ പങ്കെടുക്കാൻ എത്തിയവർക്ക് പരിശീലനവും നല്‍കി. മാർച്ചിൽ പങ്കെടുത്തവരുടെ കയ്യിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ഭ്രൂണഹത്യ അനുകൂലികള്‍ പ്രോലൈഫ് റാലി നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി എത്തിയത് ആശങ്ക ഉളവാക്കിയിരിന്നു. വിവിധ മത നേതാക്കളും ശനിയാഴ്ച മാർച്ച് ഫോർ ലൈഫിന്റെ ഭാഗമായി മാറി.
Big THANK YOU to all who made the effort to come on Saturday to the March For Life - we were 7000! The train strikes didn’t stop us!
— March4LifeUK (@March4LifeUK) September 4, 2023
Thanks to all the volunteers and speakers - you were amazing!
Next year let’s be 10,000 #March4LifeUK #Prolife #UK #London pic.twitter.com/tDCHw9fM2r
വെസ്റ്റ്മിൻസ്റ്റർ ഓക്സിലറി മെത്രാൻ ജോൺ ഷെറിങ്ടൺ, അരുന്ധൽ ആൻഡ് ബ്രൈറ്റൺ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റിച്ചാർഡ് മോത്ത്, സ്കോട്ട്‌ലൻഡിലെ പൈസ്ലി രൂപതയുടെ മെത്രാൻ ജോൺ കീനൻ തുടങ്ങിയ മെത്രാന്മാരാണ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചത്. 'ഫ്രീഡം ടു ലീവ്' എന്നായിരുന്നു ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് റാലിയുടെ ആപ്തവാക്യം. കഴിഞ്ഞവർഷം ഡിസംബർ മാസം ബർമിങ്ഹാമിൽ ഒരു ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇസബൽ വോഗൻ സ്പ്രൂസായിരുന്നു റാലിയുടെ മുഖ്യ സംഘാടകരിൽ ഒരാളെന്നത് ശ്രദ്ധേയമാണ്.
Tag: Thousands march for life in London, march for life 2023, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക