News - 2024

തെരുവ് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ജീവിതം സമര്‍പ്പിച്ച കത്തോലിക്ക വൈദികൻ ധന്യൻ പദവിയ്ക്കരികെ

പ്രവാചകശബ്ദം 18-09-2023 - Monday

ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹ തെരുവിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവെച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948 മരണമടഞ്ഞ ഐറിഷ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി 'ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി' ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറന്‍, ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടാൻ ഏറെ സാധ്യതകൾ ഉണ്ടെന്ന് സൂചിപ്പിച്ചിരിന്നു.

വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകൾ ഇപ്പോള്‍ ഈ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങൾ ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് ഇക്കഴിഞ്ഞ ആഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ആവർത്തിച്ചു.

1986 കൗണ്ടി ഗാൽവേയിലാണ് എഡ്വേർഡ് ഫ്ലനഗന്‍റെ ജനനം. 1904ൽ അമേരിക്കയിലേക്ക് ചേക്കേറി. സെമിനാരി വിദ്യാഭ്യാസകാലത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും 1912ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഭവനരഹിതരായ, ദാരിദ്രത്തിൽ കഴിയുന്ന തെരുവ് കുട്ടികളെ ഒമാഹയിൽ നിന്നും രക്ഷപ്പെടുത്തി അവർക്ക് വാസസ്ഥലമൊരുക്കാന്‍ അദ്ദേഹം ശ്രദ്ധേയമായ ഇടപെടല്‍ നടത്തി.

വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം, ക്രൈസ്തവ വിശ്വാസത്തിലും അദ്ദേഹം അവർക്ക് പരിശീലനം നൽകിയിരുന്നു. ജപ്പാനിലെയും കൊറിയയിലെയും ശിശുക്ഷേമ സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ ജപ്പാനിലെ സഖ്യകക്ഷി അധിനിവേശത്തിന് നേതൃത്വം നൽകിയ ജനറൽ ഡഗ്ലസ് മക്ആർതർ 1947-ൽ അദ്ദേഹത്തെ ക്ഷണിച്ചു. അടുത്ത വർഷം ഓസ്ട്രിയയിലും ജർമ്മനിയിലും സേവനം ചെയ്യാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിന്നു. 1948 മെയ് പതിനഞ്ചാം തീയതി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഫാ. ഫ്ലനഗൻ അന്തരിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »