News

സിനഡിന് വേണ്ടി ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥന നിയോഗം

പ്രവാചകശബ്ദം 30-09-2023 - Saturday

വത്തിക്കാന്‍ സിറ്റി: ഒക്ടോബർ മാസത്തിന്റെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡാണ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. എല്ലാ തലങ്ങളിലും ശ്രവണവും സംവാദവും ജീവിതശൈലിയായി സ്വീകരിച്ച്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയമനുവദിക്കാനായി നമുക്ക് സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാമെന്ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു.

പ്രേഷിത ദൗത്യമാണ് സഭയുടെ ഹൃദയത്തിലുള്ളത്. സിനഡിൽ ആയിരിക്കുന്ന സഭ സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കൽപനയോടുള്ള അവളുടെ ഉത്തരം കൊണ്ട് മാത്രമാണ് ശക്തിയാർജ്ജിക്കുന്നത്. ഒന്നും ഇവിടെ അവസാനിക്കുന്നില്ലായെന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറിച്ച് ഇവിടെ നമ്മൾ സഭയുടെ യാത്രയിലാണ്.

More Archives >>

Page 1 of 888