News - 2024
കത്തോലിക്ക സന്നദ്ധ സംഘടന ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചു
പ്രവാചകശബ്ദം 13-10-2023 - Friday
ജെറുസലേം: തീവ്ര ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തിപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം. കാരിത്താസിന്റെ സെക്രട്ടറി ജെനറല്‍ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സാഹചര്യം അനുവദിക്കുന്ന മുറക്ക് ഉടനടി സഹായം എത്തിക്കുവാനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇരു ഭാഗത്തേയും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം വളരെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍ അടച്ചതിന് പുറമേ, ജെറുസലേമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. ഭവനരഹിതരായവരില്‍ തങ്ങളുടെ സ്റ്റാഫും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ജെറുസലേം എന്നിവിടങ്ങളിലെ ആളുകളെ വിവിധ രീതിയില്‍ സഹായിച്ചു കൊണ്ടിരിക്കുന്ന കാരിത്താസ് ജെറുസലേം അറിയിച്ചു.
ഭവനരഹിതരായ സ്റ്റാഫുകളില്‍ ഒരു കുടുംബം ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മറ്റൊരു കുടുംബം ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലിയു.എ) സ്കൂളിലും, വേറൊരു കുടുംബം തങ്ങളുടെ ഒരു ബന്ധുവിനൊപ്പവുമാണ് താമസിക്കുന്നത്. അവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഇപ്പോള്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്നും കാരിത്താസ് അറിയിച്ചു. ഇസ്ലാമിക തീവ്രവാദികളായ ഹമാസ് ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതാണ് നിലവില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക