India - 2024

കാരിത്താസ് ഇന്ത്യയുടെ വ്യക്തിഗത അംഗീകാരം ഫാ. ജയൻ അലക്സിന്

പ്രവാചകശബ്ദം 01-11-2023 - Wednesday

കോട്ടയം: കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള വ്യക്തിഗത അംഗീകാരം മധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഖാണ്ഡവ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജയൻ അലക്സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡ യറക്ടേഴ്സിന്റെ സാമൂഹ്യസേവന രംഗത്തെ സമഗ്ര പ്രവർത്തന മികവിനെ വിലയിരുത്തി ദേശീയതലത്തിൽ കാരിത്താസ് ഇന്ത്യ നൽകുന്ന വ്യക്തിഗത അംഗീകാരമാണ് ഈ പുരസ്കാരം.

13 വർഷമായി ഫാ. ജയൻ അലക്സ് സാമൂഹ്യസേവനരംഗത്ത് പ്രവർത്തിച്ചു വരുന്നു. ഭാരതത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗ ഡയറക്ടർമാരുടെ ദേശീയ സമ്മേളനത്തിൽ കാരിത്താസ് ഇന്ത്യ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ കല്ലുപുരയാണ് ആദരവു സമ്മാനിച്ചത്. കോട്ടയം അതിരൂപതയിലെ ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഇടംപാടത്ത് ചാണ്ടി സാലി ദമ്പതികളുടെ മകനാണ് ഫാ. ജയൻ.


Related Articles »