India - 2024

മന്ത്രി റോഷി അഗസ്റ്റിനും പ്രഫ. കെ.എം. ഫ്രാൻസിസിനും കത്തോലിക്ക കോൺഗ്രസ് പുരസ്ക്കാരം

പ്രവാചകശബ്ദം 07-11-2023 - Tuesday

കോട്ടയം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി മികച്ച പൊതുപ്രവർത്തർക്കായി ഏർപ്പെടുത്തിയ പ്രഥമ സി.എഫ്. തോമസ് പുരസ്കാരത്തിന് മന്ത്രി റോഷി അഗസ്റ്റിനും മികച്ച സമുദായ പ്രവത്തകനുള്ള മാർ ജോസഫ് പൗവത്തിൽ പുരസ്കാരത്തിനു കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ പ്രഫ. കെ.എം. ഫ്രാൻസിസും അർഹരായി.

അവാർഡുകൾ 17നു ചങ്ങനാശേരി അതിരൂപത ഹാളിൽ ബിഷപ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിക്കുമെന്ന് അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര എന്നിവർ അറിയിച്ചു.


Related Articles »