News - 2024

വിശുദ്ധ നാടിന് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജെറുസലേം പാത്രീയാര്‍ക്കീസ്

പ്രവാചകശബ്ദം 08-11-2023 - Wednesday

ജെറുസലേം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിശുദ്ധ നാടിന് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രീയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. യുദ്ധത്തിന് മുൻപും ഉടലെടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ച് കോവിഡ് മഹാമാരി, ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനം, സിറിയയിലെ ഭൂകമ്പം തുടങ്ങിയ അവസരങ്ങളിലെല്ലാം പാവപ്പെട്ടവരുടെ നിലവിളികൾ കേട്ട് സഹായം നൽകിയ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കർദ്ദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിലവിലെ സംഘർഷത്തെ തുടർന്നു വിശുദ്ധ നാട്ടിലും, ഗാസയിലും ഉടലെടുത്തിരിക്കുന്ന മാനുഷിക പ്രതിസന്ധികളും, സാമ്പത്തിക ക്ലേശങ്ങളും കഠിനമാണെന്നു കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

മൂന്നാഴ്ചയിലേറെയായി തുടരുന്ന യുദ്ധം നിമിത്തം അവരുടെ നിലവിളി പുണ്യഭൂമിയിൽ വീണ്ടും കേൾക്കുന്നു. മരണങ്ങൾ, നാശനഷ്ടങ്ങൾ, പട്ടിണി എന്നിവയ്ക്കു പുറമേ ഗാസയിൽ ഉടലെടുത്ത തൊഴിലില്ലായ്മ, സാമൂഹിക അരക്ഷിതാവസ്ഥ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ദുരിതവും കർദിനാൾ എടുത്തു പറഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും അഭയാർഥികളായി എത്തുന്നവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഭൗതീകവിഭവങ്ങൾ ഏറെ ആവശ്യമാണ്. തുടക്കത്തിൽ പ്രാദേശികമായി ഏറെ ആളുകളെ സഹായിച്ചിരുന്നതിനാൽ ഏകോപനത്തിലൂടെ എല്ലാം ഭംഗിയായി പോകുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി എല്ലാവരെയും ഞെരുക്കത്തിൽ ആഴ്ത്തിയിരിക്കുകയാണെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വിശുദ്ധ നാട്ടിൽ ഭക്ഷണവും വെള്ളവും മുതൽ മരുന്നുകളും സാധനങ്ങളും വരെ അവർ പ്രായോഗികമായി എല്ലാം പങ്കിടുന്നു. പ്രയാസകരമായ സമയത്ത് ഭൗതിക ലോകത്തെ പുനർനിർമ്മിക്കാൻ നമ്മൾ വിശ്വാസം കെട്ടിപ്പടുക്കുകയും സംരക്ഷിക്കുകയും വേണം. ലാറ്റിന്‍ പാത്രിയാര്‍ക്കീസുമായി ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്‌ത നൂറുകണക്കിന് ആളുകൾക്ക് നന്ദി രേഖപ്പെടുത്തിയ കർദ്ദിനാൾ, മുൻ പ്രതിസന്ധികളിൽ പൂർണ്ണഹൃദയത്തോടെ ചെയ്തതുപോലെ, ഇപ്പോള്‍ കഴിയുന്ന രീതിയില്‍ സഹായം ചെയ്യണമെന്നും വിദ്വേഷത്താൽ മുറിവേറ്റ സമൂഹത്തിൽ നമുക്ക് വീണ്ടും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും വിത്തുകൾ പാകാമെന്നും പറഞ്ഞു. എല്ലാവര്‍ക്കും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുക്കൊണ്ടാണ് കർദ്ദിനാളിന്റെ പ്രസ്താവന സമാപിക്കുന്നത്.

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പരസ്യപ്പെടുത്തിയ ബാങ്ക് വിവരങ്ങള്‍ ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »