India - 2024

"കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ലാറ്റിൻ കാത്തലിക് അസോസിയേഷൻ

പ്രവാചകശബ്ദം 10-11-2023 - Friday

കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള "കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങൾ പ്രകാരം കഴിഞ്ഞവർഷം മുതൽ പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസുകാർക്കു മാത്രമാണ്.

അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാർഥികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയിലാണു ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷത്തെ ഒഴിവാക്കികുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നൽകേണ്ട സ്കോളർഷിപ്പ് തുക പോലും നൽകാതെ ഇതര കാര്യങ്ങൾക്ക് ഫണ്ട് ചെലവാക്കുന്ന സർ ക്കാർ നിലപാട് പുനഃപരിശോധിക്കണം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതായും അസോസി യേഷൻ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആരോപിച്ചു.


Related Articles »