India - 2025

വരാപ്പുഴ അതിരൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം നാളെ

പ്രവാചകശബ്ദം 09-12-2023 - Saturday

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ വിശുദ്ധീകരണ വർഷത്തിന്റെയും ദിവ്യകാരുണ്യ കോൺഗ്രസിൻ്റെയും സമാപനം നാളെ എറണാകുളം പാപ്പാളി ഹാൾ, സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിലായി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത ജൂബിലി ദമ്പതി സംഗമം പാപ്പാളി ഹാളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.

3.30ന് കത്തീഡ്രലിൽ ഫാ. വിബിൻ ചൂതംപറമ്പിൽ ദിവ്യകാരുണ്യ പ്രഭാഷണം നടത്തും. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം നേതൃത്വം നൽകും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമാപന ആശിർവാദം നൽകും. വൈകീട്ട് 5.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ അ തിരൂപതയിലെ എല്ലാ വൈദികരും പങ്കാളികളാകും. 2024 യുവജന വർഷ ഉദ്ഘാടനവും ആർച്ച് ബിഷപ്പ് നിർവഹിക്കും.


Related Articles »