India - 2024

സീറോ മലബാർ സഭയിൽ പ്രേഷിത വാരാചരണത്തിനു തുടക്കം

പ്രവാചകശബ്ദം 07-01-2024 - Sunday

കൊച്ചി: “മിഷനെ അറിയുക, മിഷ്ണറിയാകുക" എന്ന സന്ദേശവുമായി സീറോ മലബാർ സഭയിൽ പ്രേഷിത വാരാചരണത്തിനു തുടക്കം. സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിലെ വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാ വർഷവും ജനുവരി ആറുമുതൽ 12 വരെയാണ് സീറോ മലബാർ സഭയിൽ പ്രേഷിതവാരാചരണം.

ഇതിന്റെ ഭാഗമായി മേജർ ആർച്ച് ബിഷപ്പ് സഭാംഗങ്ങൾക്കു നൽകിയ സന്ദേശം, പ്രേഷിതവാര പ്രാർത്ഥനകൾ, പോസ്റ്ററുകൾ, പ്രേഷിതാവബോധമുണർത്തുന്ന ലഘുലേഖകൾ എന്നിവ സഭാ കേന്ദ്രത്തിൽ നിന്നു ലഭ്യമാക്കിയിരുന്നു. രൂപത, ഇടവക തലങ്ങളിലും പരിപാടികൾ നടത്തു ന്നുണ്ടെന്ന് സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. സിജു അഴകത്ത് അറിയിച്ചു. സഭാ മക്കളിൽ പ്രേഷിതാവബോധം പകരുന്നതിന് മിഷൻ ഓഫീസും മത ബോധന വിഭാഗവും സംയുക്തമായി സഭയുടെ 35 രൂപതകളെയും ഏകോപി പ്പിച്ചു മിഷൻ ക്വിസ് നടത്തി. പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനു ഫാ. സിജു അഴകത്ത്, സിസ്റ്റർ മെർലിൻ ജോർജ്, സിസ്റ്റർ വിനയപ്രഭ, ബ്രദർ ബിച്ചു എന്നിവർ നേതൃത്വം നൽകി.


Related Articles »