India - 2024

മോൺ. മത്തായി കടവിൽ ഒഐസിയുടെ റമ്പാൻ സ്ഥാനാരോഹണം നാളെ

പ്രവാചകശബ്ദം 08-01-2024 - Monday

മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ പൂനെ- കട്‌കി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. മത്തായി കടവിൽ ഒഐസിയുടെ റമ്പാൻ സ്ഥാനാരോഹണം നാളെ നടക്കും. മാതൃ ഇടവകയായ പുതൃക്ക സെൻ്റ് ജെയിംസ് മലങ്കര കത്തോലിക്കാ ഇടവകയിലാണു റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷ. രാവിലെ 8.30ന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹി ക്കും. സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരായിരിക്കും.

അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പത്തിലധികം ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങളുടെ കര്‍ത്താവുമാണ് മോൺ. മത്തായി കടവിൽ. 2009 മുതല്‍ 2015 വരെ ബഥനി നവജ്യോതി പ്രോവിന്‍സിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതല്‍ ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ കൂടിയായിരിന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ അറിയാവുന്ന ബഹുഭാഷാ പണ്ഢിതന്‍ കൂടിയാണ് അദ്ദേഹം.


Related Articles »