![](/content_image/DailySaints/DailySaints-2015-09-13-02:41:31.jpg)
പോപ്പ് ഫാബിയന് ശേഷം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്, കൊർണേലിയസ് ആയിരുന്നു (AD 251 മുതൽ 253 വരെ). ഇദ്ദേഹത്തിന്റെ ഭരണ കാലത്ത്, ഒരു വലിയ തർക്കം സഭയിൽ ഉടലെടുത്തു - സഭാവിശ്വാസത്തിനെതിരെ പ്രവർത്തിച്ചതിനെ തുടർന്ന്, നിയമ വിരുദ്ധമായി ജയിലിലടക്കപ്പെട്ട കുറേ ആളുകളെ, ഇദ്ദേഹം സഭയിലേക്ക് തിരികെ എടുത്തു - അതിരു കവിഞ്ഞ ആനുകൂല്ല്യം നൽകി എന്ന കുറ്റമാരോപിച്ച്, വൈദിക വിദ്യാർത്ഥികൾ സഭയിൽ നിന്നും വിട്ട് നിന്നു.
വിശുദ്ധ ലൂസീനായുടെ സഹായത്താൽ, ഇദ്ദേഹം അപ്പോസ്തലന്മാരുടെ തിരുശേഷിപ്പുകൾ കൂടുതൽ ബഹുമാന്യമായ ആസ്ഥാനങ്ങളിലേക്ക് മാറ്റി.
ആരേയും പരാജയപ്പെടുത്തുന്ന രീതിയിലുള്ള മതപ്രഭാഷണങ്ങൾ നടത്തുന്നു എന്ന പേരിൽ, നിരീശ്വര വർഗ്ഗം ഇദ്ദേഹത്തെ സെന്റുംസെല്ലേയിലേക്ക് നാട് കടത്തി. പോപ്പ് കൊർണേലിയസ് അവിടെ വച്ച് നിര്യാതനായി.
വിശുദ്ധ സിപ്രിയൻ ഇദ്ദേഹത്തിന് അനുശോചന കത്ത് അയച്ചിട്ടുണ്ട്.
പോപ്പ് കൊർണേലിയസ്സിന്റെ കാലത്ത് റോമാസഭയിൽ, 46 പുരോഹിതരും, 7 ശെമ്മാശ്ശന്മാരും, 7 സഹശെമ്മാശന്മാരും, 42 കുർബ്ബാന സഹായകരും 52 പുരോഹിത ഉദ്യോഗസ്ഥരും, സഭ സംരക്ഷിച്ചിരുന്ന 500-ൽ അധികം വിധവകളുമുണ്ടായിരുന്നു. (അന്തിയോക്യയിലെ ബിഷപ്പായിരുന്ന ഫേബിയന് കൊർണേലിയസ് അയച്ച കത്ത് പ്രകാരം)