Meditation. - August 2024

പൗരോഹിത്യ ജീവിതത്തിലേക്ക് ക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

"യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്" (യോഹന്നാന്‍ 6: 67).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 27

നമ്മുടെ ജീവിതം ദൈവത്തിന്റെ ദാനമാണ്. പൗരോഹിത്യത്തിലൂടെയും സഭാജീവിതത്തിലൂടെയും പ്രേഷിത ജീവിതത്തിലൂടേയും ദൈവത്തിന് സമ്പൂര്‍ണ്ണ സമര്‍പ്പണം അര്‍പ്പിക്കുന്നതിനെപ്പറ്റി, ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നതിന്റെ കാരണം ഈ അസാധാരണമായ സാഹസവൃത്തിയിലേക്ക് നിങ്ങളില്‍ പലരേയും ക്രിസ്തു വിളിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ ബുദ്ധിയും ശക്തിയും വിശ്വാസവും സ്‌നേഹവും വിശുദ്ധിയും ക്രിസ്തുവിന് ആവശ്യമുണ്ട്, അവന്‍ നിങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

പൗരോഹിത്യത്തിലേക്കാണ് നിങ്ങളെ ക്രിസ്തു വിളിക്കുന്നതെങ്കില്‍ അതിന് കാരണം അവന്റെ പൗരോഹിത്വം നിങ്ങളുടെ സമര്‍പ്പണത്തിലൂടെയും ദൗത്യത്തിലൂടെയും നിര്‍വ്വഹിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ്. നിങ്ങളുടെ നാവിലൂടെ ഇന്നത്തെ ജനങ്ങളോട് സംസാരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.

നിങ്ങളിലൂടെ വിശുദ്ധ കുര്‍ബ്ബാന വാഴ്ത്തപ്പെടുവാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനുമാണ് അവന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് ജീവിക്കുവാനും കരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും നിങ്ങളുടെ പ്രയത്‌നങ്ങളിലൂടെ ജീവന്‍ നേടിയെടുക്കാനും അവന്‍ ആഗ്രഹിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 06.05.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »