India - 2025
സീറോ മലബാർ മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് മുതല്‍
പ്രവാചകശബ്ദം 19-08-2024 - Monday
കൊച്ചി: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ മൂന്നാം സമ്മേളനം ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസിൽ ആരംഭിക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നൽകുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന 53 മെത്രാന്മാരാണ് പങ്കെടുക്കുന്നത്. 22 മുതൽ 25 വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡ് പിതാക്കന്മാർ പങ്കെടുക്കും. 26ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡ് സമ്മേളനം 31നു സമാപിക്കും.