News - 2025
ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ കൊച്ചി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
പ്രവാചകശബ്ദം 11-10-2024 - Friday
കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ രൂപതാദ്ധ്യക്ഷനായി തുടര്‍ന്നുക്കൊണ്ട് അദ്ദേഹം പുതിയ ചുമതല വഹിക്കുന്നതാണ്.
പുതിയ രൂപതാദ്ധ്യക്ഷനെ വത്തിക്കാൻ നിയമിക്കുന്നതുവരെ തൻ്റെ കടമ നിറവേറ്റാൻ അദ്ദേഹം എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് കൊച്ചി രൂപതയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയിൽ സമര്‍പ്പിച്ച രാജി കത്തിന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരിന്നു.