News - 2024

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ക്രൈസ്തവരെ പറ്റിയുള്ള ആശങ്ക പങ്ക് വെച്ചു ഇഗ്നാത്തിയോസ് അപ്രേം പാത്രീയാര്‍ക്കീസ് ബാവ

സ്വന്തം ലേഖകന്‍ 01-09-2016 - Thursday

ലണ്ടന്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ പൂര്‍ണ്ണമായും തുടച്ചു നീക്കുമോയെന്ന്‍ താന്‍ ഭയക്കുന്നതായി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രീയാര്‍ക്കീസ് ബാവ. ഇറാഖ്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഈ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ഇഗ്നാത്തിയോസ് അപ്രേം എസിഎന്‍ എന്ന സംഘടനക്കു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

"ഈ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ ഓര്‍ത്ത് ഞാന്‍ തീവ്രദുഃഖത്തിലാണ്. സിറിയയിലും ഇറാഖിലും ലബനനിലും പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ കണക്കുകള്‍ പ്രകാരം 2011 മുതല്‍ സിറിയയില്‍ നിന്നും ഏഴുലക്ഷത്തില്‍ അധികം ക്രൈസ്തവര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ട് ആരംഭിച്ചപ്പോള്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ, മൊത്തം ജനസംഖ്യയുടെ 20 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് കുത്തനെ കുറഞ്ഞ് വെറും അഞ്ചു ശതമാനത്തില്‍ താഴെയായിരിക്കുന്നു". അപ്രേം ബാവാ പറഞ്ഞു.

തന്റെ അഭിമുഖത്തില്‍ യുറോപ്പ് നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തെ സംബന്ധിക്കുന്ന സൂചന നല്‍കുവാനും പാത്രീയാര്‍ക്കീസ് ബാവ മറന്നില്ല. അഭയാര്‍ത്ഥികളായി അതിര്‍ത്തി കടക്കുന്നവരില്‍ വലിയൊരു ശതമാനവും തീവ്രവാദ ആശയങ്ങള്‍ സൂക്ഷിച്ചു എത്തുന്നവരാണെന്നും ബാവ തുറന്നു പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനകള്‍ ആവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബാവ ആവശ്യപ്പെട്ടു.

നിസ്സഹയരായ ക്രൈസ്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'എയ്ഡ് ടു ദ ക്രിസ്ത്യന്‍ ഇന്‍ നീഡ്' എന്ന സംഘടനക്കാണ് അപ്രേം ബാവ അഭിമുഖം അനുവദിച്ചത്. നവംബര്‍ മാസം നാലാം തീയതി യുകെയില്‍ വച്ച് എസിഎന്‍ നടത്തുന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് അപ്രേം ബാവായാണ്. ഈ ചടങ്ങിനോട് അനുബന്ധിച്ച് മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് എസിഎന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക