Purgatory to Heaven - September 2018

മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശുദ്ധീകരണസ്ഥലത്തെ പറ്റി പഠിപ്പിക്കുക

സ്വന്തം ലേഖകന്‍ 07-09-2018 - Friday

“കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരിന്ന്‍ നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍” (കൊളോസോസ് 4:2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 7

“ഡൊമിനിക്കന്‍ സഭയിലെ ധന്യയായ സിസ്റ്റര്‍ പൗള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷം ഏറെ ആഗ്രഹിച്ചിരിന്ന ഒരു വ്യക്തിയായിരിന്നു. എല്ലാ ശനിയാഴ്ചകളിലും അത്യധികം ഭക്തിയോട് കൂടി അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ഒരിക്കല്‍ അപ്രകാരം അഗാധമായ ഭക്തിയോട് കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ഭക്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ അവള്‍ അസാധാരണമായ ഒരു നിര്‍വൃതിയില്‍ ലയിക്കുകയും ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകപ്പെടുകയും ചെയ്തു.”

(പ്രമുഖ കത്തോലിക്കാ എഴുത്തുകാരിയായ സൂസൻ ടാസോൺ)

വിചിന്തനം:

ഒരു പിതാവ്, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്ന നിലയില്‍ നമ്മുടെ പ്രധാനപ്പെട്ട കടമകളിലൊന്ന്‍ നമ്മുടെ ഇളം തലമുറയെ ശുദ്ധീകരണസ്ഥലത്തെ പറ്റി പഠിപ്പിക്കുക എന്നതാണ്. ഒരു ശനിയാഴ്ച അവരെ സെമിത്തേരിയില്‍ കൊണ്ട് പോകുക. നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക. ഒപ്പം ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരെ പഠിപ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »