Meditation. - September 2024

ജീവന്‍ ത്യജിച്ച് വിജയം കൈവരിച്ചവര്‍

സ്വന്തം ലേഖകന്‍ 16-09-2022 - Friday

"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി" (1 കോറിന്തോസ് 15: 57).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 16

നാസി ക്യാമ്പില്‍ വിജയശ്രീലാളിതനായത് ഫാ. മാക്‌സിമില്യന്‍ കോള്‍ബെ മാത്രമായിരുന്നുവോ? തീര്‍ച്ചയായും അദ്ദേഹത്തിന്റെ സഹതടവുകാര്‍ക്കാണ് ആ വിജയം പെട്ടെന്ന് അനുഭവപ്പെട്ടതെങ്കിലും, ഇന്നു സഭയ്ക്കും അത് അഭിമാനത്തിന്റെ സ്മരണകളാണ്. ഇത് കൂടാതെ എന്റെ മനസ്സില്‍ ഉയര്‍ന്നു വരുന്നത് ജര്‍മ്മന്‍ പീഢന കേന്ദ്രത്തിലെ വിഷവാതക അറയില്‍ മരണം വരിച്ച കര്‍മ്മലീത്താ സഹോദരി ബെനി ഡിക്ത്തായുടെ സംഭവമാണ്. ഇവരെ കൂടാതെ അനേകരുടെ ജീവന്‍ നിഷ്ഠൂരമായി ചവുട്ടി മെതിക്കപ്പെട്ടു. വിശ്വാസത്തിലൂടെയും സ്‌നേഹത്തിലൂടേയും അവര്‍ തങ്ങളുടെ ജീവന്‍ ത്യജിച്ച് വിജയം കൈവരിച്ചു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »