Meditation. - September 2024
ഓഷ്‌വിറ്റ്‌സ് - മനുഷ്യരാശിയുടെ രോദനം
സ്വന്തം ലേഖകന്‍ 19-09-2023 - Tuesday
"കര്‍ത്താവിനെ ഭയമുള്ളതു കൊണ്ട് തന്നെയാണു ഞങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങള്‍ക്കും നന്നായി അറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു" (2 കോറിന്തോസ് 5:11).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 19
അവസാനത്തെ ലിഖിതം പോളണ്ടു ഭാഷയിലുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില്‍ 60 ലക്ഷം പോളണ്ടുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതായത് ഒരു രാഷ്ട്രത്തിന്റെ അഞ്ചിലൊന്ന് ജനം. മൗലികാവകാശങ്ങള്‍ക്കായുള്ള യൂറോപ്യന്‍ ജനതകള്‍ക്കിടയിലെ ഈ രാജ്യത്തിന്റെ, നൂറ്റാണ്ടുകളായുള്ള പോരാട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. യൂറോപ്പിന്റെ ഭൂപടത്തില്‍ സ്വന്തമായൊരു ഇടം കിട്ടാനുള്ള അവകാശത്തിനുവേണ്ടിയുള്ള മറ്റൊരു രോദനം. ഓഷ്‌വിറ്റ്‌സിനെ ഇപ്രകാരം കണക്കിലെടുക്കേണ്ട ഒന്നാണ്: ഇവിടം കേവലം സന്ദര്‍ശന സ്ഥലം മാത്രമല്ല, വിദ്വേഷത്തിനും ക്രൂരതയ്ക്കും ഏതറ്റംവരെ പോകാന്‍ കഴിയുമെന്നു വ്യക്തമായി തെളിയിക്കുന്ന ഒരിടം കൂടിയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.