News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ജോര്‍ജിയ-അസര്‍ബൈജാന്‍ സന്ദര്‍ശനം സെപ്തംബര്‍ 30നു ആരംഭിക്കും
സ്വന്തം ലേഖകന്‍ 27-09-2016 - Tuesday
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ 16-ാമത് അപ്പസ്തോലിക സന്ദര്‍ശനം സെപ്തംബര്‍ 30നു ആരംഭിക്കും. സാമ്പത്തികപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന രാജ്യമായ ജോര്‍ജിയയിലേക്കും ക്രൈസ്തവ ന്യൂനപക്ഷ രാജ്യമായ അസര്‍ബൈജാനിലേക്കുമാണ് പാപ്പായുടെ ത്രിദിന സന്ദര്‍ശനം. ജനസംഖ്യയുടെ 0.8% കത്തോലിക്കര്‍ മാത്രം ശേഷിക്കുന്ന ജോര്‍ജിയിലാണു ഫ്രാന്‍സിസ് പാപ്പാ ആദ്യം സന്ദര്‍ശനം നടത്തുന്നത്.
സെപ്തംബര്‍ 30-ാം തിയതി റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പ, പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ എത്തിച്ചേരും. തലസ്ഥാന നഗരത്തില്‍ ഔദ്യോഗിക പരിപാടികളില്‍ മാര്‍പാപ്പ അന്നേ ദിവസം പങ്കെടുക്കും.
പിറ്റേ ദിവസം ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ 10 മണിക്ക് മെസ്കി സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ സമൂഹബലിയര്‍പ്പിക്കും. തുടര്‍ന്നു അദ്ദേഹം വൈദികരും സന്ന്യസ്തരുമായും കൂടിക്കാഴ്ച നടത്തും. ജോര്‍ജിയയിലെ അഗതിമന്ദിരവും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ അസര്‍ബൈജാന്‍ തലസ്ഥാന നഗരമായ ബാക്കുവിലെ ഹൈദര്‍ ആലി രാജ്യാന്തര വിമാനത്താവളത്തില്‍ മാര്‍പാപ്പ എത്തിചേരും. അന്നേ ദിവസം അദ്ദേഹം അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ബാക്കുവിലെ ദേവാലയത്തില്‍ ജനങ്ങള്‍ക്കൊപ്പം സമൂഹ ബലിയര്‍പ്പിക്കും. അസര്‍ബൈജാന്‍ സന്ദര്‍ശന വേളയില്‍ ഇസ്ലാമിക നേതാക്കളുമായും മറ്റു മത സമൂഹങ്ങളുമായും ഫ്രാന്‍സിസ് പാപ്പ പ്രത്യേക കൂടികാഴ്ച നടത്തുന്നുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക