Purgatory to Heaven. - October 2024

ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനു കര്‍ത്താവ് അധികാരം കൊടുത്ത വിശുദ്ധന്‍

സ്വന്തം ലേഖകന്‍ 04-10-2022 - Tuesday

“അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്” (റോമാ 8:29)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 4

“വിശുദ്ധ ഫ്രാന്‍സിസിനോട് നമ്മുടെ കര്‍ത്താവ് ഇപ്രകാരം പറഞ്ഞു: “ഓരോ വര്‍ഷവും, നിന്റെ മരണത്തിന്റെ വാര്‍ഷികത്തില്‍ നിനക്ക് ശുദ്ധീകരണസ്ഥലത്ത് പോകാം. നിന്റെ മൂന്ന്‍ സഭകളില്‍ നിന്നുമായി നീ അവിടെ കണ്ടെത്തുന്ന എല്ലാ ആത്മാക്കളേയും, കൂടാതെ വിശ്വസ്തതാപൂര്‍വ്വം നിന്നോട് പെരുമാറിയിട്ടുള്ള ആത്മാക്കളേയും നീ അനുഭവിച്ച പഞ്ചക്ഷതങ്ങള്‍ വഴി മോചിക്കുവാനും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് അവരെ നയിക്കുവാനുള്ള അനുഗ്രഹം നിനക്ക് ഞാന്‍ തരുന്നു”.

(റാഫേല്‍ ബ്രൌണ്‍, ഫ്രാന്‍സിസ്കന്‍ ടെറിട്ടിയറി, ഗ്രന്ഥകാരന്‍).

വിചിന്തനം:

ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥന ചൊല്ലാം. “കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതക്കട്ടെ. ഓ! ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്, ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്, മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യതയിലേക്ക് ജനിക്കുന്നത്. ആമ്മേന്‍!

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശു ക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »