Purgatory to Heaven - October 2018

മനുഷ്യന്റെ അനീതിക്ക് ദൈവത്തിന്റെ സ്നേഹത്തിലൂടെ പരിഹാരം ചെയ്യുന്ന അവസ്ഥ

സ്വന്തം ലേഖകന്‍ 21-10-2017 - Saturday

“ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്” (1 കോറി 13:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 21

“മനുഷ്യന്റെ അനീതിക്ക് ദൈവത്തിന്റെ സ്നേഹത്തിലൂടെ പരിഹാരം ചെയ്യുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ഭൂരിഭാഗം പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ജീവിതത്തിലെ അനീതിയെക്കുറിച്ചും, നന്ദിയില്ലായ്മയെക്കുറിച്ചും ബോധവാന്‍മാരല്ല. തങ്ങളുടെ പ്രിയപ്പെട്ട ആരുടെയേങ്കിലും മേല്‍ മരണത്തിന്റെ കരങ്ങള്‍ പതിക്കുമ്പോള്‍ മാത്രമാണ് അവര്‍ തങ്ങളില്‍ സ്നേഹത്തിന്റെയും ദയയുടേയും അഭാവമുണ്ടെന്ന യാഥാര്‍ത്ഥ്യം വളരെ ഖേദത്തോടു കൂടി മനസ്സിലാക്കുന്നത്."

(ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടന്‍ ജെ. ഷീന്‍).

വിചിന്തനം:

നമ്മോടൊപ്പം ജീവിക്കുന്നവരും നമ്മില്‍ നിന്ന് മരണപ്പെട്ടവരുമായ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി നന്ദിപ്രകാശനത്തിന്റെതായ പ്രാര്‍ത്ഥനകൾ സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.