Purgatory to Heaven. - October 2024
ആധ്യാത്മിക മേഖലയിലുള്ള ഉണര്‍വില്ലായ്മയും ശുദ്ധീകരണസ്ഥലവും
സ്വന്തം ലേഖകന്‍ 22-10-2022 - Saturday
“ചൂടോ തണുപ്പോ ഇല്ലാതെ ഉത്സാഹമില്ലാത്തവനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍ നിന്നും തുപ്പിക്കളയും” (വെളിപാട് 3:16).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 22
“ശുദ്ധീകരണസ്ഥലത്തായിരിക്കുന്നതിനുള്ള മറ്റൊരു കാരണം ഉത്സാഹമില്ലായ്മയാണ്. സാധാരണയായി കണ്ടുവരുന്ന കാരണവും ഇതുതന്നെയാണ്. ദൈവസേവനത്തിന്റെ കാര്യത്തില്‍ ആവേശമില്ലാത്തവരോ ഉദാസീനരായവരോ അല്ലെങ്കില്‍ ആത്മീയമായ ഉണര്‍വില്ലാത്തവര്‍ക്കോ ഇഹലോക ജീവിതത്തില്‍ നിന്നും നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാനോ, ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ദൈവവുമായി ഐക്യപ്പെടുവാനോ സാധ്യമല്ല.
നമ്മുടെ അന്തകരണത്തെക്കുറിച്ചൊരു ആത്മപരിശോധന നടത്തുന്നത് ഏറെ ഉപകാരപ്രദമാണ്. ജപമാല ചൊല്ലല്‍, വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കല്‍, ദിവ്യകാരുണ്യം സ്വീകരിക്കല്‍ തുടങ്ങിയവയോടുള്ള നമ്മുടെ സമീപനം പരിശോധിച്ചാല്‍ നമുക്ക് നമ്മുടെ ഉണര്‍വില്ലായ്മ ബോധ്യപ്പെടുന്നതാണ്”.
(സൊസൈറ്റി ഓഫ് സെന്റ് പോള്‍ തുടങ്ങിയവയുടെ സ്ഥാപകനും ഗ്രന്ഥരചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണിന്റെ വാക്കുകള്‍)
വിചിന്തനം:
ജീവിതത്തില്‍ ആദ്ധ്യാത്മിക കാര്യങ്ങളോടുള്ള താത്പര്യകുറവ് സാത്താന്റെ വലിയ പ്രവര്‍ത്തനമാണെന്ന്‍ മനസ്സിലാക്കുക. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് കൊണ്ട് ആദ്ധ്യാത്മിക ജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കുവാന്‍ പരമാവധി പരിശ്രമിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟