Meditation. - November 2024
പ്രാര്‍ത്ഥന- ദൈവവുമായുള്ള അടുത്ത കൂടികാഴ്ച
സ്വന്തം ലേഖകന്‍ 15-11-2024 - Friday
"മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ"(റോമാ 8:34).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 15
പ്രിയ സഹോദരീ സഹോദരന്മാരേ, യേശുവിനോടൊപ്പം മലകയറുകയും അവനോടൊത്ത് വിശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതായത്, ദൈവശബ്ദം കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം ഒരുങ്ങുകയും പരിശുദ്ധാത്മാവിനാല്‍ വലയപ്പെട്ട് പരിവര്‍ത്തനത്തിന് വിധേയരായിത്തീരുകയും വേണം. ലളിതമായി പറഞ്ഞാല്‍, പ്രാര്‍ത്ഥനയുടേയും ധ്യാനത്തിന്റേയും അനുഭവം നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.
ദൈവവുമായുള്ള ഒരടുത്ത കൂട്ടായ്മയാണ് പ്രാര്‍ത്ഥന. പ്രകാശം കാണുമ്പോള്‍ ശരീരത്തിലെ കണ്ണുകള്‍ പ്രകാശിതമാകുന്നത് പോലെ ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍ ആത്മാവ് പ്രാര്‍ത്ഥനയാല്‍ പ്രകാശിതമാകുന്നു. ദൈനംദിന ഭാരങ്ങളില്‍ നിന്നോ, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യേണ്ട ആവശ്യത്തില്‍ നിന്നോ, രക്ഷപെടാനുള്ള ഒന്നല്ല പ്രാര്‍ത്ഥന. മറിച്ച് ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുനരുത്ഥാനത്തിലേക്ക് നയിക്കുന്ന കുരിശിന്റെ കഷ്ടതയെന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നതിനുള്ള പുതു ഉണര്‍വ്വ് ലഭിക്കുന്നതിനുമാണ് പ്രാര്‍ത്ഥന.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.