India - 2024
അമ്മയാകുന്ന വിളക്ക് മറച്ചുവെക്കാനുള്ളതല്ല, പീഠത്തില്‍വെച്ചു പ്രകാശം ചൊരിയേണ്ടവര്‍: ബിഷപ്പ് പോളി കണ്ണൂക്കാടന്‍
സ്വന്തം ലേഖകന്‍ 15-05-2017 - Monday
ഇരിങ്ങാലക്കുട: അമ്മയാകുന്ന വിളക്ക് മറച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പീഠത്തിൻമേൽവച്ച് മറ്റുള്ളവർക്ക് പ്രകാശം ചൊരിയേണ്ടവരാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ 39ാം വാർഷികാഘോഷം മാപ്രാണം ഹോളിക്രോസ് ഇടവകയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർ അനുരഞ്ജനത്തിന്റെ വക്താക്കളാകണമെന്നും ബിഷപ്പ് പറഞ്ഞു.
പരസ്പര സമത്വത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും കുടുംബത്തെയും സഭയെയും വളർത്തുന്നവരായി അമ്മമാർ മാറണം. അമ്മയാകുന്ന വിളക്ക് മറച്ചുവയ്ക്കാനുള്ളതല്ല, പീഠത്തിൻമേൽവച്ച് മറ്റുള്ളവർക്ക് പ്രകാശം ചൊരിയേണ്ടവരാണ്. ബിഷപ്പ് പറഞ്ഞു. രൂപത മാതൃവേദി പ്രസിഡന്റ് ആലീസ് തോമസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ ആമുഖ പ്രസംഗവും വികാരി റവ. ഡോ. ജോജോ തൊടുപറന്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
ജോയിന്റ് സെക്രട്ടറി മേഴ്സി തോമസ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ഷീബ ആന്റണി നന്ദിയും പറഞ്ഞു. സെക്രട്ടറി ഷെൽഡി വർഗീസ്, ട്രഷറർ തുഷം സൈമൺ, സിസ്റ്റർ റോസ്മി, ജോസഫ് തെങ്ങിലപ്പറന്പിൽ, സൈമൺ ചാക്കോര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.