Purgatory to Heaven. - November 2024
നമ്മുടെ സ്നേഹത്തിന് വേണ്ടിയുള്ള മരിച്ചവരുടെ ദാഹം ഒരിക്കലും അവസാനിക്കുകയില്ല
സ്വന്തം ലേഖകന്‍ 24-11-2022 - Thursday
“നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല” (സങ്കീര്‍ത്തനങ്ങള്‍ 69:20).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 24
“മരണം വഴി നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നല്ല; മരണം എന്ന പ്രതിബന്ധത്തിനും അപ്പുറമെത്തുന്ന ഐക്യത്തിന്റേയും, സ്നേഹത്തിന്റേയും, സഹായത്തിന്റേയും മനോഹരമായ പ്രകടനമാണത്. നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ് മറുതീരത്തേക്ക് പോയ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ സന്തോഷവും സങ്കടവും, ഭാഗികമായി നാം അയാളെ ഓര്‍ക്കുന്നുവോ അല്ലെങ്കില്‍ മറന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും; നമ്മുടെ സ്നേഹം അവർ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും”.
(ബെനഡിക്ട് പതിനാറാമന്‍ പാപ്പാ)
വിചിന്തനം:
മരണമടഞ്ഞ ഒരാളുടെ ഓര്‍മ്മയോ, അല്ലെങ്കില്‍ അയാളുടെ പേര് മനസ്സിലേക്ക് വരികയോ ചെയ്യുമ്പോള്‍ അയാളുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക