News - 2024

ഇന്ത്യയ്ക്കും നേപ്പാളിനും പുതിയ അപ്പസ്തോലിക് നു​ണ്‍ഷ്യോ

സ്വന്തം ലേഖകന്‍ 22-01-2017 - Sunday

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​യും നേ​പ്പാ​ളി​ലെ​യും അ​പ്പസ്തോലിക് നു​ണ്‍ഷ്യോ ആ​യി ആ​ർ​ച്ച് ബി​ഷപ്പ് ഡോ.ജാംബത്തിസ്ത ദി​ക്വാ​ത്രോയെ നി​യമിച്ചു. ബോ​ളീ​വി​യ​യി​ലെ അപ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരികെയാണ് പുതിയ നിയമനം. ഇ​ന്ന​ലെ വൈകിട്ടാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യത്. ഫെബ്രുവരി പകുതിയോടെ ഡോ. ​ദി​ക്വാ​ത്രോ ഇ​ന്ത്യ​യി​ലെ​ത്തി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സാ​ൽ​വ​ത്തോ​രെ പെ​നാ​ക്കി​യോ ഒ​ക്ടോ​ബ​റി​ൽ പോ​ള​ണ്ടി​ലേ​ക്കു സ്ഥ​ലം മാ​റി​ പോയ സാഹചര്യത്തിലാണ് ഡോ. ദി​ക്വാ​ത്രോ നി​യ​മി​ത​നാ​യ​ത്. 1985 മേ​യ് ഒ​ന്നു മു​ത​ൽ ന​യ​ത​ന്ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ക്വാ​ത്രോ, വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​യാ​യി സെൻട്രൽ ആ​ഫ്രി​ക്കൻ റിപ്പബ്ലിക്, കോം​ഗോ, ചാ​ഡ്, ഐ​ക്യ​രാ​ഷ്‌ട്രസ​ഭ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 2005-ൽ ആ​ർ​ച്ച്ബി​ഷപ്പാ​ക്കി ഉ​യ​ർ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പാ​ന​മ​യു​ടെ അപ്പസ്തോ​ലി​ക് നുണ്‍ഷ്യോ ആ​യി നേരത്തെ നി​യ​മിച്ചിരിന്നു. 2008 ന​വം​ബ​ർ 21നു ​ബൊ​ളീ​വി​യ​യു​ടെ അ​പ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​യി ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പയാണ് നി​യ​മിച്ചത്.

ഇ​റ്റ​ലി​യി​ലെ ബോ​ളോ​ഞ്ഞ​യി​ൽ 1954 മാ​ർ​ച്ച് 18നു ​ജ​നി​ച്ച ഡോ. ​ദി​ക്വാ​ത്രോ 1981 ഓ​ഗ​സ്റ്റ് 24ന് ​വൈ​ദി​ക​നാ​യി. കറ്റാനി​യ സർവകലാശാല​യി​ൽ നി​ന്നു സി​വി​ൽ ലോ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സർവകലാ​ശാ​ല​യി​ൽനി​ന്നു ഡോഗ്‌മാറ്റി​ക് തി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ലാ​റ്റ​റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യില്‍ ​നി​ന്നു കാനൻ നിയമത്തിൽ ഡോ​ക്ട​റേ​റ്റും ഡോ. ​ദി​ക്വാ​ത്രോ നേടിയിട്ടുണ്ട്.


Related Articles »