News - 2024

യുദ്ധത്തിലേർപ്പെട്ട ലോകത്തെയോര്‍ത്ത് ദൈവം വിലപിക്കുന്നു: മാർപാപ്പ

അഗസ്റ്റസ് സേവ്യ൪ 20-11-2015 - Friday

"യേശു  ലോകത്തെയോർത്ത് വിലപിക്കുകയാണ്, യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ലോകം യേശുവിന്റെ പാതയായ സമാധാനത്തിന്റെ വഴി തിരസ്ക്കരിച്ചിരിക്കുന്നു". കാസസാന്റ മാർത്തയിൽ ദിവ്യബലിയർപ്പിക്കുമ്പോൾ പരിശുദ്ധ പിതാവ് വിശ്വാസികള്‍ക്ക് നൽകിയ സന്ദേശത്തിന്‍റെ കാതലായ ഭാഗം ഇതായിരിന്നു .

യേശു ജറുസലേമിലേക്ക് വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഒരു കുന്നിന്‍ മുകളില്‍ നിന്ന് പട്ടണത്തെ വീക്ഷിച്ചു കൊണ്ട് പറഞ്ഞതിങ്ങനെയായിരിന്നു. "സമാധനത്തിന്റെ വഴിയെന്തെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങള്‍ ഇങ്ങനെ ചെയ്യുമായിരിന്നില്ല..! പക്ഷേ ഇപ്പോൾ അത് നിങ്ങളുടെ കണ്ണുകളിൽ നിന്നും മറഞ്ഞിരിക്കുന്നു !"  സുവിശേഷഭാഗം സ്മരിച്ചു കൊണ്ട് പിതാവ് തുടർന്നു. ''ഇപ്പോൾ യേശു വിലപിക്കുകയാണ്, കാരണം, നമ്മൾ സഞ്ചരിക്കുന്ന വഴി ശത്രുതയുടെയും വിദ്വേഷത്തിന്‍റെയും ആകെത്തുകയായ യുദ്ധത്തിന്റേതാണ്;

"നാം ക്രിസ്തുമസ്സിനോട് അടുക്കുകയാണ്.സന്തോഷത്തിന്‍റെയും സമാധാനത്തിന്റെയും ഉത്സവമായ ക്രിസ്തുമസിന് അലങ്കരിച്ച ക്രിസ്തുമസ്  ട്രീയും മനോഹരമായ പുൽക്കൂടുകളുമായി നാം ഒരുങ്ങുമ്പോള്‍ വലിയ ഒരു യാഥാര്‍ഥ്യമുണ്ട് ,ഈ ആഹ്ലാദ പ്രകടനങ്ങൾക്ക് നടുവിലും,  ലോകം യുദ്ധത്തിന്റെ പാതയിലാണ്.ലോകം സമാധാനത്തിന്റെ മാർഗ്ഗം മനസ്സിലാക്കുന്നില്ലയെന്നത് തന്നെ."

തുടർന്ന് പിതാവ് രണ്ടാം ലോക മഹായുദ്ധത്തിന്റെ,  വാര്‍ഷിക ദിനത്തിൽ നടത്തിയ യാത്രയെ പറ്റി സംസാരിച്ചു. 'ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായത് വ്യര്‍ഥമായ മനുഷ്യക്കുരുതി ഒന്നു മാത്രമാണ് !

ബനഡിക്ട് 15-ാം മാർപാപ്പ യുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു :   "ലോകമെങ്ങും വിദ്വേഷം നിറഞ്ഞിരിക്കുകയാണ് ,അതിന്‍റെ പരിണിതഫലമായി യുദ്ധവും ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു”. തുടർന്ന് പിതാവ് ചോദിച്ചു : " ഈ  യുദ്ധത്തിന് ശേഷം എന്ത് അവശേഷിക്കും?" "വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുന്ന കുട്ടികൾ ! യാതൊരു തെറ്റും ചെയ്യാതെ യുദ്ധത്തിൽ മരിച്ചു വീഴുന്ന സാധാരണ മനുഷ്യർ, ആയുധക്കച്ചവടക്കാരുടെ പോക്കറ്റിൽ നിറയുന്ന പണം ! .ഇതെല്ലാമാണ് യുദ്ധത്തിന്റെ അനന്തരഫലങ്ങൾ .

വചനഭാഗത്തെ ഉദ്ധരിച്ചുകൊണ്ടു അദ്ദേഹം തുടര്‍ന്നു ," ദൈവത്തേയും ധനത്തേയും ഒരുമിച്ച് സേവിക്കാൻ നിങ്ങൾക്കാവില്ല."  ധനത്തിന്റെ സേവകൻ യുദ്ധം ഇഷ്ടപ്പെടുന്നു.  സാമ്പത്തിക നില മെച്ചപ്പെടുത്താനായി ആയുധക്കച്ചവടവും യുദ്ധവും പ്രോൽസാഹിപ്പിക്കുന്നവർ   ശപിക്കപ്പെട്ടവർ ആകുന്നു. "എന്നാല്‍ സമാധാനകാംക്ഷികൾ അനുഗ്രഹിക്കപ്പെട്ടവർ ! യുദ്ധം ഉണ്ടാക്കുന്നവർ ശപിക്കപ്പെട്ടവർ."

"ആധുനിക സമൂഹത്തെ സംബന്ധിച്ചിടത്തോളം യുദ്ധത്തെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം. പക്ഷേ, അതൊന്നും ന്യായമായ കാരണങ്ങളല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ , ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അത്കൊണ്ട് തന്നെ യേശു നമ്മെയോർത്ത് വിലപിക്കുന്നു !" ആയുധക്കച്ചവടക്കാർ ലോകത്തില്‍ വിദ്വേഷം വളർത്തി യുദ്ധമുണ്ടാക്കാൻ ശ്രമിക്കുകയാണ്. സമാധാനകാംക്ഷികളാകട്ടെ, മദർ തെരേസായെ പോലെ ദുരിതത്തിൽ പെടുന്നവരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു,.  തിന്‍മയുടെ സ്വാധീനത്തില്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ ?

"ലോകം   പശ്ചാത്താപത്തിന്റെ കണ്ണീർ തിരിച്ചറിയാനും, മാനസാന്തരത്തിന്റെ വക്താക്കള്‍ ആയിത്തീരാനും നമ്മുക്ക് പ്രാര്‍ത്ഥിയ്ക്കാം !" പരിശുദ്ധ പിതാവ് കൂട്ടി ചേര്‍ത്തു.