News - 2025
ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസി ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍
ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 20-02-2017 - Monday
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടറായി ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസിയെ രാപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 160 കുര്‍ബാന സെന്ററുകളിലും വിമന്‍സ് ഫോറത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് ശാക്തീകരിക്കുക എന്ന ദൗത്യമാണ് വിമന്‍സ് ഫോറം ഡയറക്ടര്‍ക്കുള്ളത്. യൂണിറ്റ് ഭാരവാഹികളില്‍നിന്ന് രൂപതയിലെ എട്ട് റീജിയണുകള്‍ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും അവരില്‍ നിന്ന് രൂപതാ തലത്തിലുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും.
പാലായില്‍ മാതവത്ത് ടോം രാജമ്മ ദമ്പതികളുടെ മകളായി 1973ല്‍ ദജനിച്ച മേരി ആന്‍ 1993ല്‍ ബിഎസ്‌സി ഫിസിക്‌സില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം റാങ്കോടെ പാസായി. 1995ല്‍ എംഎസ് സി ഫിസിക്‌സ് അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി. 1996ല്‍ ബിഎഡ് പാസായ ശേഷം സിഎംസി പാലാ പ്രൊവിന്‍സില്‍ അര്‍ത്ഥിനിയായി ചേരുകയും 2000ല്‍ പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ എംഫില്‍ കരസ്ഥമാക്കി.
2002 മുതല്‍ 2009 വരെ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 2009 മുതല്‍ 2016 വരെ ബല്‍ജിയത്തിലെ ലുവന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സി. മേരി ആന്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉന്നതമായ നിലയില്‍ കരസ്ഥമാക്കിയ ശേഷം 2017 ഫെബ്രുവരി മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തു വരുന്നു.