News
അലഹബാദില്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 27-03-2017 - Monday
അലഹബാദ്: ക്രൈസ്തവ വിശ്വാസികളെ ഏറെ വേദനിപ്പിച്ച് കൊണ്ട് അലഹബാദിലെ രാജപ്പൂര്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഭിനവ് ജോയി എന്ന വിശ്വാസി തന്റെ മുത്തശിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തിയപ്പോളാണ് കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയായിരിന്നു. കല്ലറയില്‍ നിന്ന്‍ കുരിശ് രൂപങ്ങള്‍ അറത്തു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി ചൂതുകളിക്കും മദ്യപനത്തിനുമായി സെമിത്തേരിയില്‍ ഒന്നിച്ചു കൂടുക പതിവായിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കൂടാതെ നിരവധി അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങളും ഇവിടെ നടന്നതായി സംശയിക്കുന്നുണ്ട്. സംഭവം നടന്നിട്ടു മൂന്നു ദിവസമായെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
![](/images/close.png)