News - 2024

മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തില്‍ മാറ്റമില്ലായെന്ന് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദർശനത്തിൽ മാറ്റമില്ലെന്നു വത്തിക്കാൻ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓശാന ഞായറാഴ്ച കോപ്ടിക് ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഐഎസ് ആക്രമണത്തെ തുടര്‍ന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന്‍ അഭ്യൂഹമുണ്ടായിരിന്നു. ഇക്കാര്യത്തിലാണ് അന്തിമ തീരുമാനം വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഏ​​​പ്രി​​​ൽ 28,29 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും മാ​​​ർ​​​പാ​​​പ്പ ഈജിപ്തില്‍ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​.

ഈജിപ്ഷ്യന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ​​​സി​​​സി, അ​​​ൽ അ​​​സ​​​ർ മോ​​​സ്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഇ​​​മാം ഷേ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യി​​​ബ്, കോ​​​പ്റ്റി​​​ക് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ത​​​വ​​​ദ്രോ​​​സ് ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി മാര്‍പാപ്പ കൂടികാഴ്ച നടത്തും. അതേസമയം, ഈജിപ്തിലെ സിനായിലേക്കുള്ള ടാബാ അതിർത്തിപാത ഇസ്രയേൽ അടച്ചു. സിനായിലുള്ള പൗരൻമാരെ ഇസ്രയേൽ അടിയന്തരമായി തിരിച്ചുവിളിച്ചിട്ടുണ്ട്.


Related Articles »