India - 2024

കെസിവൈഎം താമരശ്ശേരി രൂപത യുവജന സംഗമം തിരുവമ്പാടിയില്‍

സ്വന്തം ലേഖകന്‍ 13-04-2017 - Thursday

താമരശ്ശേരി: കെസിവൈഎം താമരശ്ശേരി രൂപത യുവജന സംഗമം മേ​യ് ഒ​ന്നി​ന് തിരുവമ്പാടിയില്‍ വെച്ചു ന​ട​ക്കും. രാ​വി​ലെ ഒന്‍പതിന് ആരംഭിക്കുന്ന പ്ര​തി​നി​ധി സ​മ്മേ​ള​നത്തില്‍ മ​ത​രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം അ​യ്യാ​യി​രം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും റാ​ലി​യും ന​ട​ക്കും.

സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഏ​പ്രി​ൽ 15 , 23 തീ​യ​തി​ക​ളി​ൽ താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​കളിലും യുവജനങ്ങള്‍ വൃ​ക്ഷ​ത്തൈ ന​ടും. 22ന് ​യുവജനങ്ങളുടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​നം ന​ട​ത്തും. സംഗമത്തെ പറ്റി പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ്ളാ​ഷ് മോ​ബു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു കെ​സി​വൈ​എം രൂ​പ​ത നേതൃത്വം അറിയിച്ചു.


Related Articles »