News - 2025

പുതുമകളുമായി പി ഒ സി ബൈബിൾ ആൻഡ്രോയിഡ് ആപ്പിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 20-04-2017 - Thursday

കൊച്ചി: നിരവധി പുതിയ ഫീച്ചറുകളുമായി പി ഒ സി ബൈബിൾ ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. കെസിബിസി ബൈബിൾ കമ്മീഷന് വേണ്ടി ജീസസ് യൂത്ത് തയാറാക്കിയ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും യൂണിക്കോഡ് ഫോര്‍മാറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വാട്ട്സ്അപ്പ്, ഫേസ്ബുക്ക്, ജി മെയിൽ തുടങ്ങീ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്ക് വചനങ്ങൾ എളുപ്പത്തിൽ ഷെയർ ചെയ്യുവാനും വചനങ്ങൾ ബുക്ക്മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം പുതിയ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഇഷ്ടപ്പെട്ട വചനങ്ങൾ കോപ്പി ചെയ്യുവാനും വിവിധ നിറത്തിൽ ഹൈലൈറ്റ് ചെയ്യുവാനും പുതിയ അപ്ഡേഷനില്‍ സൗകര്യമുണ്ട്.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »