News - 2024

മ്യാൻമറും വത്തിക്കാനും തമ്മിൽ പൂർണ നയതന്ത്രബന്ധം

സ്വന്തം ലേഖകന്‍ 05-05-2017 - Friday

വത്തിക്കാൻ സിറ്റി: ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള മ്യാൻമറുമായി വത്തിക്കാൻ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചു. ഇന്നലെ ഫ്രാൻസിസ് മാർപാപ്പയും മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂ ചിയും തമ്മിൽ കൂടികാഴ്ചക്കു ശേഷമായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.

പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നതോടെ പൂർണസമയ സ്ഥാനപതിമാരെയും നിയമിക്കും. താ​​യ്‌​​ല​​ൻ​​ഡി​​ലു​​ള്ള അ​​പ്പ​​സ്തോ​​ലി​​ക് ഡ​​ലി​​ഗേ​​റ്റി​​നാ​​യി​​രു​​ന്നു വത്തിക്കാന്‍ ഇതുവരെ മ്യാ​​ൻ​​മ​​റി​​ന്‍റെ ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

രാജ്യത്ത് നീതിയും സമാധാനവും കൈവരിക്കാനും മ്യാന്‍മറിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വത്തിക്കാനുമായുള്ള ഔദ്യോഗികമായ ബന്ധം ഉറപ്പുനല്കുകയാണെന്ന്, മ്യാന്മാറിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി, ബിഷപ്പ് ജോണ്‍ സീനി ഗ്വീ തല്സ്ഥാന നഗരമായ യാംഗൂണില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ മ്യാൻമറിൽ ന്യൂനപക്ഷ റോഹിൻഗ്യ മുസ്‌ലിംകൾക്കു നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മാർപാപ്പ നേരത്തേ ശബ്ദം ഉയർത്തിയിരുന്നു. ബുദ്ധമതരാജ്യമായ മ്യാന്‍മറില്‍ ഏഴുലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്.


Related Articles »