News - 2025
സഭയ്ക്ക് 5 പുതിയ കര്‍ദിനാളുമാര്‍
സ്വന്തം ലേഖകന്‍ 22-05-2017 - Monday
വത്തിക്കാൻ സിറ്റി: അഞ്ച് പേരെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള കർദിനാൾമാരുടെ സമ്പൂർണസമ്മേളനം ജൂൺ 28നു വത്തിക്കാനിൽ ചേരും. ഇന്നലെ ഞായറാഴ്ച ദിന പ്രസംഗത്തിലാണ് മാര്‍പാപ്പ പുതിയ കര്‍ദിനാളുമാരെ പ്രഖ്യാപിച്ചത്. സ്പെയിന് ബിഷപ്പ് ആർച്ച്ബിഷപ് ഹുവാൻ ഹൊസെ ഒമെല്ല, ലാവോസ് ബിഷപ്പ് ബിഷപ് ലൂയി മാരി ലിങ് മാംഗഅനീക്കോൻ അൽ സാൽവദോറിലേ ബിഷപ് ഗ്രിഗോറിയോ റോസ ഷാവേസ്, മാലി ആര്‍ച്ച് ബിഷപ്പ് ആർച്ച്ബിഷപ് ജീൻ സെർബോ, സ്വീഡന് ബിഷപ് ആൻഡേഴ്സ് അർബോറില്യസ്, എന്നിവരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
പുതുതായി പ്രഖ്യാപിക്കപ്പെട്ട അഞ്ചു കർദിനാൾമാരും 80വയസിൽ താഴെ പ്രായമുള്ളവരാണ്. ഇതിനാൽ ഇവർക്കെല്ലാവർക്കും മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളവരാണ്. മാലി, സ്വീഡൻ, ലാവോസ് എന്നിവിടങ്ങളിൽനിന്ന് ആദ്യമായാണ് സഭയ്ക്ക് കർദിനാൾമാരെ ലഭിക്കുന്നത്. കർദിനാൾമാരുടെ സമ്പൂർണസമ്മേളനത്തിന് പിറ്റേന്ന് പുതിയ കർദിനാൾമാരോടൊപ്പം മാർപാപ്പ ദിവ്യബലി അർപ്പിക്കും.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. ഇത് നാലാം തവണയാണ് മാര്‍പാപ്പ കര്‍ദിനാളുമാരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്നു കണ്‍സിസ്റ്ററിക്ക് ശേഷം 39 രാജ്യങ്ങളില്‍ നിന്നായാണ് കര്‍ദിനാളുമാരെയാണ് മാര്‍പാപ്പ നിയമിച്ചത്. ഇതില്‍ 11 രാജ്യങ്ങളില്‍ കര്‍ദിനാളുമാര്‍ ഇല്ലാത്തതായിരിന്നു. ഇതിനോട് ചേര്‍ന്നാണ് പുതുതായി അഞ്ചു കര്‍ദിനാളുമാരെ കൂടി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.