India - 2024

വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഇന്നു തുടക്കം

സ്വന്തം ലേഖകന്‍ 30-05-2017 - Tuesday

കൊ​ച്ചി: ദേ​ശീ​യ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ക കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സ​ലി​ക്ക​യി​ലെ പ​രി​ശു​ദ്ധാ​രൂ​പി​യു​ടെ തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും.വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റും. ജൂ​ണ്‍ നാ​ലി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. അന്നേ ദിവസം രാ​വി​ലെ 9.30നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​പി​ന്‍ ചൂ​തം​പ​റ​മ്പി​ല്‍ സന്ദേശം നല്‍കും. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം നടക്കും.

പ​ത്തി​നും 11നും ​എ​ട്ടാ​മി​ടം. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ബ​സ​ലി​ക്ക റെ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ പി.​എ​ല്‍ ജോ​യ്, ജോ​സ​ഫ് സാ​ബി, യു.​ടി. പോ​ള്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


Related Articles »