India - 2024

കാരുണ്യനാഥ സന്യാസ സഭയുടെ 800ാം വാര്‍ഷികാഘോഷം വല്ലാര്‍പാടത്ത്

സ്വന്തം ലേഖകന്‍ 03-08-2018 - Friday

കൊച്ചി: കാരുണ്യനാഥയുടെ (മേഴ്‌സി ഡാരിയന്‍) സന്യാസ സഭയുടെ 800ാം വാര്‍ഷികാഘോഷം വല്ലാര്‍പാടം ബസിലിക്കയില്‍ ഞായറാഴ്ച നടക്കും. കാരുണ്യനാഥയുടെ നാമകരണത്തിന്റെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു വല്ലാര്‍പാടം ബസിലിക്കയില്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പൂര്‍ണദണ്ഡവിമോചനം ലഭിക്കുമെന്ന മാര്‍പാപ്പയുടെ അറിയിപ്പിന്റെ പ്രഖ്യാപനവും അന്നുണ്ടാകും. വൈകുന്നേരം 5.30ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.

ദേവാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കവാടം വിശ്വാസികള്‍ക്കു തുറന്നു നല്‍കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കും. 1218 ഓഗസ്റ്റ് പത്തിനു വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ മേഴ്‌സി ഡാരിയന്‍ സന്യാസ സഭ സ്ഥാപിച്ചതോടെയാണു മാതാവിനു കാരുണ്യനാഥ എന്ന പേരു വിളിക്കപ്പെട്ടത്.


Related Articles »